Allimullayalla Kunjuthumbiyalla

ഉല്ല ഉല്ല ഉല്ല….ഉല്ലഹുല്ല ഹുല്ല
ഉല്ല ഉല്ല ഉല്ല….ഉല്ലഹുല്ല ഹുല്ല…
അല്ലിമുല്ലയല്ല…കുഞ്ഞുതുമ്പിയല്ല
മഞ്ഞുതുള്ളിയല്ല…മാന്‍കിടാവുമല്ല….

നാടോടിക്കാറ്റിന്‍ സഖിയായി പലതീരങ്ങള്‍ കണ്ടു്
കാതങ്ങള്‍ പാറി…കടല്‍ താണ്ടി മണിമേഘം കൈതൊട്ടു്
തെങ്ങോല തൊങ്ങലിട്ടൊരീ തീരത്തു്
ചിങ്കാരം ചീനമീന്‍വലച്ചാരത്തു് വരവായി….
നറുപാല്‍നിലാവുപോലെയുള്ളൊരന്നറാണി ഇവളു്… (അല്ലിമുല്ലയല്ല…)

ദൂരത്തേതോ വലയില്‍ നീന്തി
തീരം കാണാന്‍ വന്നോളല്ലേ…
നീയെത്തുമ്പോള്‍ പുളകം ചൂടി..
നീരോളങ്ങള്‍ പാടുന്നില്ലേ…
സുന്ദരി നിന്‍ ചുണ്ടുകളില്‍ ഈ നാടിന്‍ സ്വന്തം മൊഴിയല്ലാ…
നിന്‍ മൊഴികള്‍ക്കുത്തരമായെന്തോതും അറിയില്ലാ…
മറുവാക്കിനായ് മനം തിരഞ്ഞു പാടുമാളു് പതിയേ… (അല്ലിമുല്ലയല്ല…)

താഴമ്പൂവില്‍ തളിരും മേഞ്ഞു്
രാവിന്‍ ചായാന്‍ കൂടുണ്ടല്ലോ…
ചേക്കേറുമ്പോള്‍ ഇമ ചിമ്മാതേ…
കാവല്‍ നില്‍ക്കാന്‍ ആളുണ്ടല്ലോ..
നീ നുകരാതേന്‍പകരാനിന്നോരോ നെഞ്ചും വെമ്പുമ്പോള്‍
സ്നേഹമലര്‍ ചില്ലകളില്‍ പൊന്നൂഞ്ഞാലാടുമ്പോള്‍
വിരിയും കിനാവില്‍ ഓമലാളണിഞ്ഞു നൂറു ചിറകു്… (അല്ലിമുല്ലയല്ല….)



Lyrics
Music & Crew