Avatharam Movie Review

Avatharam Movie Review

ദിലീപിനേയും ലക്ഷ്മി മേനോനേയും കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ്‌ അവതാരം. ലോക്പാല്‍, സലാം കശ്മീര്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ്‌ ജോഷി, ദിലീപിനെ വച്ച് ആക്ഷന്‍ ത്രില്ലര്‍ അവതാരം ഒരുക്കിയിരിക്കുന്നത്.

ചേട്ടനായ സുധാകരന്റെ (ഗണേഷ്) മരണത്തിനു ശേഷം ചേട്ടത്തിയമ്മയും മകളോടും കൂടെ മാധവന്‍ മഹാദേവന്‍ (ദിലീപ്)നാട്ടില്‍ നിന്നും കൊച്ചിയിലെ ചേട്ടന്റെ വീട്ടിലെത്തുന്നിടത്തു നിന്നാണ്‌ കഥ തുടങ്ങുന്നത്. സുധാകരേട്ടന്റെ ഇന്‍ഷുറന്‍സിന്‌ അപേക്ഷ നല്‍കാനായി മാധവന്‍ LIC ഓഫീസില്‍ പോകുന്നു. ദിവസങ്ങള്‍ക്കു ശേഷം LIC ഓഫീസിലെ മണിമേഘലയുമായി മാധവന്‍ പ്രണയത്തിലാകുന്നു. തുടര്‍ന്ന് LIC കമ്പനി വക്കീല്‍ ചേട്ടന്റെ മരണം ഒരു അപകടമല്ല മറിച്ച് ഒരു കൊലപാതകം ആണെന്ന് മാധവനോട് പറയുന്നു, പോലിസില്‍ പരാതി അറിയിച്ചെങ്കിലും അവിടെ നിന്നും അവന്‌ നീതി കിട്ടിയില്ല.

പിന്നീട് ചേട്ടനെ കൊല ചെയ്തവരെ വകവരുത്താന്‍ മാധവന്‍ തീരുമാനിക്കുന്നു. ത്രസിപ്പിക്കുന്ന ചില നീക്കങ്ങളിലൂടെ അവരെ ഇല്ലാതാക്കുന്നതാണ്‌ ചിത്രത്തിന്റെ കഥ.

നാട്ടിന്‍പുറത്ത് നിന്നും വരുന്ന നിഷ്കളങ്കനായ മാധവനായി ദിലീപ് നന്നായി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ തിളങ്ങിയ ലക്ഷ്മി മേനോന്‍ LIC ഓഫീസറായി തന്റെ ഭാഗം മനോഹരമാക്കി. മറ്റു താരങ്ങളും തങ്ങളുടെ ഭാഗം മികച്ചതാക്കി. ചിത്രത്തില്‍ ചില താളപ്പിഴകള്‍ ഉണ്ടെങ്കിലും സംവിധായകന്‍ ജോഷി ത്ന്റെ കഴിവ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ദീപക് ദേവിന്റെ പാട്ടുകള്‍ ചിത്രത്തിന്‌ സഹായകമായില്ലെങ്കിലും പശ്ചാത്തല സംഗീതം ഒരു ആക്ഷന്‍ ത്രില്ലറിന്റെ യോജിച്ചതാണ്. ഛായഗ്രാഹകന്‍ രാജശേഖറിനേയും എഡിറ്റര്‍ ശ്യാം ശശിധറിനേയും എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു മാസ് എന്റെര്‍ടെയിനര്‍ തന്നെയാണ്‌ ദിലീപിന്റെ ആവതാരം.
0
Dislikes


Read- Ml
Cast & Crew