Eden Thottam Poothulanjatho

Movie

Vishudhan

Music by

Gopi Sunder

Lyrics by

Rafeek Ahamad, Murukan Kattakkada

Singer(s)

Anvar Sadath

Release

2013

Song

Eden Thottam Poothulanjatho

ഏദന്‍തോട്ടം പൂത്തുലഞ്ഞതോ…
താരാജാലം ദിക്കറിഞ്ഞതോ…
രാജാക്കന്മാര്‍ കാത്തുനിന്നതോ
പുല്‍ത്തൊഴുത്തില്‍ പുത്രനായി നീ പിറന്നതോ…
രാക്കടമ്പു പൂത്തപോലെ നീ ചിരിച്ചതോ…(ഏദന്‍തോട്ടം…)

വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാന്‍
ശാലോം നാഥനെ രാജരാജനെ…(2)

അല്ലിപ്പൂ കണ്‍തടങ്ങളാല്‍
നോക്കുമ്പോള്‍ പൂക്കുന്നു കുഞ്ഞു ലില്ലികള്‍
മുല്ലപ്പൂ പൊന്‍കരങ്ങളാല്‍
പുല്‍കുമ്പോള്‍ അലിയുന്നു കുഞ്ഞുനോവുകള്‍
മുറിവൊക്കെ നീയെടുത്തു..മുറിയാതെ എന്നെ കാത്തു
സുരലോകദൂതന്‍ വാഴ്ത്തുമെന്റെ സ്നേഹഗായകന്‍…

വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാന്‍
ശാലോം നാഥനെ രാജരാജനെ…(2)(ഏദന്‍തോട്ടം…)

കടുകോളം നാം അവനെയോര്‍ക്കുകില്‍
കടലോളം കാരുണ്യം കനിയുമീശ്വരന്‍
പാടത്തെ പാഴ്നിലങ്ങളില്‍
പൊന്നിനുംപൊന്നായ പൊന്നു വിളഞ്ഞേ…
കുരുടന്നു കാഴ്ചയായി..ചെകിടന്നു കേള്‍വിയായി
കുരിശിന്റെ പാതയില്‍ നടക്കുമെന്റെ രക്ഷകന്‍…
വാക്കിന്നാകുമോ വാഴ്ത്തിപ്പാടിടാന്‍
ശാലോം നാഥനെ രാജരാജനെ…(2)(ഏദന്‍തോട്ടം…)
(വാക്കിന്നാകുമോ…)