Ennum Ninne Orkkaanay

എന്നും നിന്നെ ഓര്‍ക്കാനായ് ഉള്ളില്‍
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞില്‍ വീഴും പൊന്‍വെയിലില്‍
മിന്നി കിനാവായ് കവിതേ…
പ്രണയമെന്നൊരു പുലരൊളിയായ്‌
ഇലവിരിഞ്ഞ തരുനിരകളുമായ്
അലിഞ്ഞു പാടുന്നു…
വെറുതേ……കേള്‍ക്കുവാന്‍…..ഹായ്
പതിയേ……മൂളുവാന്‍…..ഹായ്
ചേരാന്‍ മോഹമായ്……ചേരാന്‍ മോഹമായ്…

കണ്ടു ഞാന്‍ ഇന്നൊരു മഞ്ഞുനീര്‍ തുള്ളിയില്‍
പ്രഭാതമായ്‌ പ്രണയം…
വന്നു ഞാന്‍ ഇന്നിതാ വര്‍ഷസന്ധ്യാംബരം
തിരഞ്ഞു നിന്‍ അരികില്‍
അരികിലായ് ഞാന്‍ നിന്നേകാന്തമാകും ലോകം
പകരാതെ വയ്യെന്നാത്മാവിലാളും ദാഹം…
എന്നും നിന്നെ ഓര്‍ക്കാനായ് ഉള്ളില്‍
എന്നോ പിറന്നൊരു വരിയോ….

നിന്നു ഞാന്‍ ഇന്നു നിന്‍ കണ്മുനത്തുമ്പിലായ്
തിളങ്ങുവാന്‍ അഴകേ…
പൊന്‍വെയില്‍പ്പീലിയായ്‌ തൊട്ടുഴിഞ്ഞീടുകീ
വിഷാദവീണകളില്‍..
അണയാതെ കാറ്റിന്‍ തെളിയേണം
ഈ വെണ്‍നാളം…
അരുളുന്നു ഞാന്‍ എന്‍ കൈകള്‍
നിന്‍ നേര്‍ക്കു മൂകം….(എന്നും നിന്നെ…)

Ennum ninne orkkaanaay ullil
enno pirannoru variyo
innee manjil veezhum pon veyilil
minni kinaavaay kavithe…
pranayamennoru pularoliyaal
ila virinja tharu nirakalumaay
alinju paadunnu…
veruthe…kelkkuvaan…haay
pathiye…mooluvaan…haay
cheraan mohamaay…cheraan mohamaay…

kandu njaan innoru manjuneer thulliyil
prabhaathamaay pranayam…
vannu njaan innithaa varsha sandhyaambaram
thiranju nin arikil
arikilaay njaan ninnekaanthamaakum lokam
pakaraathe vayyennaathmaavilaalum daaham…
ennum ninne orkkaanaay ullil
enno pirannoru variyo….

ninnu njaan innu nin kanmunathumpilaay
thilanguvaan azhake…
pon veyil peeliyaal thottuzhinjeedukee
vishaada veenakalil..
anayaathe kaattil theliyenam
ee ven naalam…
arulunnu njaan en kaikal
nin nerkku mookam….(ennum ninne…)



Read – Ml
Read – En
Music & Crew