Kaalam Parakkanu

Movie

Balyakalasakhi

Music by

K Rakhavan

Lyrics by

Pramod Payyannur

Singer(s)

VT Murali

Release

Song

Kaalam Parakkanu

കാലം പറക്കണ…മാരി പിറക്കണ
രാവു തണുക്കണ നേരം…
അതിരില്ലാ കിസ്സതന്‍ കിളിവാതില്‍ ചാരത്തു്
രാക്കഥ മൂളുന്നതാരോ…
രാക്കിളിപ്പെണ്ണോ…
ആയിരത്തൊന്നു് രാക്കഥ പാടിയ ജിന്നോ…

കര്‍ക്കിടകക്കാറ്റിന്റെ ചിറകില്‍ പറക്കണ
മിന്നാമിനുങ്ങൊന്നായ് ചൊന്നൂ…(2)
എവിടേന്നു വരണതീ ഇരുളും വെളിച്ചവും
മണ്ണിലെ മയ്യത്തും പേറും പോലെ…
കാലം പറക്കണ…മാരി പിറക്കണ
രാവു തണുക്കണ നേരം…

ഓരോരോ തൊട്ടിലും ചൊല്ലണു് നമ്മോടു്
എവിടന്നു വരണതീ കനവായി ജനനം..(2)
പിന്നോരോ മഞ്ചലും നമ്മോടു് ചൊല്ലണു്
എങ്ങോട്ടു് പോകണു് കഥയായി മരണം…
കാലം പറക്കണ…മാരി പിറക്കണ
രാവു തണുക്കണ നേരം…
ഉം…ഉം…ഉം…ഉം…