Koothara Malayalam Movie Review

Koothara Malayalam Movie Review

ശ്രീനാഥ് രാജേന്ദ്രന്‍, ഭരത്, സണ്ണി വെയിന്‍, ടൊവിനൊ തോമസ് എന്നിവരെ നായകന്മാരാക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ കൂതറ. സൂപ്പര്‍ താരം മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാന രംഗങ്ങളിലാണ്‌ കടന്നു വരുന്നത്. വളരെ അധികം ആകാംഷയുമായി മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നു ചിത്രം. കോളേജിലെ തമാശകളും പ്രണയവുമൊക്കെയായി ചിത്രത്തിന്റെ ആദ്യ പകുതി കണ്ടിരിക്കാവുന്നതാണ്.

റാം (സണ്ണി വെയിന്‍),കൂബ്രിന്‍ (ഭരത്), തരുണ്‍ (ടൊവിനൊ തോമസ്) എന്നിവര്‍ കോളേജില്‍ എത്തുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്. ക്ലാസ്സില്‍ പോകാതെ കൂട്ടുകാരന്‌ മാസം ശമ്പളം കൊടുത്ത്‌ കള്ള ഹാജറിട്ടും, കള്ള്‌ കുടിയും ചില്ലറ വേലത്തരങ്ങളുമായി കഴിയുകയായിരുന്ന ഇവരുടെ കോളേജിലേക്ക് റാമിന് പരിചയമുള്ള ഷൈസ്ത എന്നൊരു പെണ്‍കുട്ടി വരുന്നു. കൂബ്രിന്‍ അവളുമായി പ്രണയത്തിലാകുന്നു. പിന്നീട് കൂബ്രിന്‍ കോളേജ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍  മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. കോളേജില്‍ നടക്കുന്ന ഒരു സ്റ്റേജ് പരിപാടിക്കിടയില്‍ ഷൈസ്തക്ക് മറ്റൊരു പയ്യനുമായുള്ള ബന്ധം കൂബ്രിന്‍ മനസ്സിലാക്കുന്നു. ഇതോടെ കൂബ്രിനും ഷൈസ്തയും തമ്മില്‍ വഴക്കാവുകയും അങ്ങനെ കൂബ്രിനും, റാമും, തരുണും കോളേജില്‍ നിന്നും പുറത്താവുകയും ചെയ്യുന്നു. 

കുറച്ച് നാളുകള്‍ക്ക് ശേഷം അവര്‍ ഒരു ഐ ടി കമ്പനി തുടങ്ങുന്നു.കമ്പനി നഷ്ടത്തിലായതോടെ അവര്‍ തകര്‍ന്നു പോകുന്നു. പിന്നീട് ജീവിതത്തില്‍ വിജയിക്കുവാനായി അവര്‍ പ്രയത്നിക്കുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ ആദ്യ പകുതില്‍ ഉണ്ടായ കഥയുടെ രസച്ചരട് പൊട്ടാതെ കൊണ്ടു പോകാന്‍  രണ്ടാം പകുതിയില്‍ സംവിധായകന്‌ സാധിച്ചില്ല. എന്ത്‌ ചെയ്യണമെന്നറിയതെ നൂലുപൊട്ടിയ പട്ടം പോലെയായിരുന്നു കഥ. മോഹന്‍ലാലെന്ന അതുല്യ നടന്റെ വരവ് കൈയടികളോടെയാണ്‌ പ്രേക്ഷകര്‍ വരവേറ്റത്. പക്ഷെ അദ്ദേഹത്തിന്‌ ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. കൂബ്രിനും, റാമും, തരുണും ഒരു ബോട്ട് അപകടത്തില്‍ പെടുന്ന സീന്‍ വളരെ മനോഹരമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ പ്രത്യേകിച്ചൊന്നും നല്‍കുന്നില്ല.


    

Review – Ml
Cast & Crew
Trailers