Maadhava Maasamo

Movie

Swapaanam

Music by

Sreevalsan J Menon

Lyrics by

Manoj kurur

Singer(s)

Hariprasad, Shreeranjini, Kodampalli

Release

Song

Maadhava Maasamo

മാധവ മാസമോ മാനസമോ ചൊല്ലു
മാധവമാസമോ മാനസമോ ചൊല്ലു
മാദകമിതാ കാണ്‍ക മാകന്ദം വിരിഞ്ഞല്ലോ…
മാധവ മാസമോ….

മാരുതനൊളിക്കുന്നൂ മാതളമരങ്ങളില്‍
മാരിവില്ലുകള്‍ മണ്ണില്‍ വേരുകള്‍ തിരയുന്നു…
മാരുതനൊളിക്കുന്നൂ മാതളമരങ്ങളില്‍
മാരിവില്ലുകള്‍ മണ്ണില്‍ വേരുകള്‍ തിരയുന്നു…
മാധവ മാസമോ….

മേനിയില്‍ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതിവനങ്ങളില്‍ മോദമോടലയുന്നു…
മേനിയില്‍ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതിവനങ്ങളില്‍ മോദമോടലയുന്നു…
മാധവ മാസമോ….

വസന്തം കണ്ണിമയ്ക്കുമ്പോല്‍ ലസിച്ചു മായുമോ ജീവന്‍
ശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ..
കരം ഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും
സുധയശിച്ചുമീക്ഷണ വസന്തഭംഗികള്‍
അനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം…(വസന്തം….)

മാധവ മാസമോ മാനസമോ ചൊല്ലു
മാദകമിതാ കാണ്‍ക മാകന്ദം വിരിഞ്ഞല്ലോ…
മാധവ മാസമോ….