Manglish Movie Preview

Manglish Movie Preview

സലാം ബാപ്പു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ “മംഗ്ലീഷ്” പുതിയ പരീക്ഷണവുമായി എത്തുന്നു. ഡോൾബി അറ്റ്‌മോസ് സിനിമ സൗണ്ട് പ്ലാറ്റ്ഫോം എന്ന പുത്തൻ പുതിയ ശബ്ദ സംവിധാനം മലയാളത്തിൽ ആദ്യമായി പരീക്ഷിക്കപ്പെടുകയാണ് ഈ ചിത്രത്തില്‍. തീയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന്‍റെ ചുറ്റും ശബ്ദം വിന്യസിക്കപ്പെടുന്ന തരം സാങ്കേതിക വിദ്യയാണ് ഡോൾബി അറ്റ്‌മോസ് സിനിമ സൗണ്ട് പ്ലാറ്റ്ഫോം. തലയ്ക്കു മുകളിൽ നിന്ന് പോലും ശബ്ദം കേൾക്കുന്ന ഒരു ഫീൽ ഇത് സൃഷ്ടിക്കും എന്നതാണ്‌ പ്രത്യേകമായ് എടുത്തു പറയാവുന്നത്.

ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ മലയാള സിനിമയിൽ കൊണ്ട് വരാൻ കഴിഞ്ഞതിൽ സംവിധായകൻ സലാം ബാപ്പു വളരെ സന്തോഷത്തിലാണ്. തീയറ്ററിനുള്ളിൽ ദൃശ്യഭംഗിയോടൊപ്പം, അപാരമായ ശബ്ദ സൗന്ദര്യവും പ്രേക്ഷകർക്ക്‌ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് “മംഗ്ലീഷ്” തയ്യാറാക്കുന്നത് എന്നാണ് സംവിധായകന്‍റെ അഭിപ്രായം.

മട്ടാഞ്ചേരിയിലെ ഹോൾസെയിൽ മീൻ കച്ചവടക്കാരനായ മാലിക് ഭായിയുടെയും (മമ്മൂട്ടി), മിഷേൽ (കരോളിൻ ബെക്ക്) എന്ന വിദേശ വനിതയുടെയും, വളരെ രസകരമായ ബന്ധത്തിന്‍റെ കഥ പറയുന്ന “മംഗ്ലീഷ്” ഈ മാസം 25-ന് തീയറ്ററുകളിൽ എത്തുന്നതാണ്



Review – Ml
Cast & Crew