Marivil Kuda Neerthum

Movie

Drishyam

Music by

Vinu Thomas

Lyrics by

Santhosh Varma

Singer(s)

Najim Arshad

Release

2013

Song

Marivil Kuda Neerthum

മാരിവില്‍ കുട നീര്‍ത്തും…
മാനസം തണലാക്കി
കളിചിരിയും കഥകളുമായ്
കുസൃതികള്‍തന്‍ മധുരവുമായ്
ഒരമ്മക്കിളിയും രണ്ടോമല്‍ക്കുരുന്നും
മാരിവില്‍ കുട നീര്‍ത്തും….
മാനസം തണലാക്കി…

കണ്ടു കണ്ടു കണ്ടിനിയും…മതിയായില്ലിവരെ
പൊന്നിന്‍ കിരണമാം തിലകം തൊട്ടുംകൊണ്ടേ
ചിരികളുടെ മാത്രം ചിറകടിയുമായ്‌
കൊഞ്ചല്‍മഴ തൂവും ഓമനകളേ…
എന്‍ നെഞ്ചില്‍ തുടിപ്പില്‍ തേന്‍ ചിന്തിപ്പറക്കും…
മാരിവില്‍ കുട നീര്‍ത്തും….
മാനസം തണലാക്കി…

മാരി പെയ്തു പെയ്തു വരും..
വെയിലും മഞ്ഞും വരും…
ചൊല്ലും ആണ്‍കിളി അരികെ വരൂ വരൂ…
കാറ്റിലുലയാതെ ചേര്‍ന്നു കഴിയാന്‍
സ്നേഹമണിനാരില്‍ കോര്‍ത്തു മെനയും
എന്‍ ചെല്ലക്കൂടല്ലേ…ഞാനെന്നും കൂട്ടില്ലേ…

മാരിവില്‍ കുട നീര്‍ത്തും….
മാനസം തണലാക്കി
കളിചിരിയും കഥകളുമായ്
കുസൃതികള്‍തന്‍ മധുരവുമായ്
ഒരമ്മക്കിളിയും രണ്ടോമല്‍ക്കുരുന്നും
മാരിവില്‍ കുട നീര്‍ത്തും….
മാനസം തണലാക്കി…