Mazhanilaa Kulirumaay

Mazhanilaa Kulirumaay Venal Thooval Veeshum
Mozhiyilum Madhuramaay Maunam Kadha Parayum
Poonkaattee Vazhiye Varaathe Kaattin Kulirariyum
Etho Sukhamee Nenjil Nirayum
Mazhanilaa Kulirumaay

Maanjupokaan Maranna Swapnam
Kannil Thangum Pakalukalil
Kannadachaalum Ullilaaro Raagam Paadum Iravukalil
Malarukal Pookkaathe Malarilum Maattode
Hridayamariyum Puthiya Mridula Gandham

Mazhanilaa Kulirumaay Venal Thooval Veeshum

Chirakilallaathe Nammal –
Neelaakaasham Pookum Chila Nimisham
Chillukannaadi Nokkumennil –
Ninne Kaanum Chila Nimisham
Shankhile Kadal Pole Nenjile Anuraagam
Alakalilaki Uyiru Thazhukum Neram

Mazhanilaa Kulirumaay Venal Thooval Veeshum
Mozhiyilum Madhuramaay Maunam Kadha Parayum
Poonkaattee Vazhiye Varaathe Kaattin Kulirariyum
Etho Sukhamee Nenjil Nirayum

മഴനിലാ കുലിരുമായ് വേനല്‍ തൂവല്‍ വീശും
മൊഴിയിലും മധുരമായ് മൌനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിന്‍ കുളിരറിയും
ഏതൊ സുഖമീ നെഞ്ചില്‍ നിറയും 
മഴനിലാ കുളിരുമായ്

മാഞ്ഞുപോകാന്‍ മറന്ന സ്വപ്നം
കണ്ണില്‍ തങ്ങും പകലുകളില്‍ 
കണ്ണടച്ചാലും ഉള്ളിലാരൊ രാഗം പാടും ഇരവുകളില്‍ 
മലരുകള്‍ പൂക്കാതെ മലരിലും മാറ്റൊടെ
ഹൃദയമറിയും പുതിയ മൃദുല ഗന്ധം 

മഴനിലാ കുലിരുമായ് വേനല്‍ തൂവല്‍ വീശും

ചിറകിലല്ലാതെ നമ്മള്‍ –
നീലാകാശം പൂകും ചില നിമിഷം 
ചില്ലുകണ്ണാടി നോക്കുമെന്നില്‍ –
നിന്നെ കാണും ചില നിമിഷം 
ശംഖിലെ കടല്‍ പൊലെ നെഞ്ചിലെ അനുരാഗം
അലകളിളകി ഉയിരു തഴുകും നേരം 

മഴനിലാ കുലിരുമായ് വേനല്‍ തൂവല്‍ വീശും
മൊഴിയിലും മധുരമായ് മൌനം കഥ പറയും
പൂങ്കാറ്റീ വഴിയെ വരാതെ കാറ്റിന്‍ കുളിരറിയും
ഏതൊ സുഖമീ നെഞ്ചില്‍ നിറയും 


Lyrics – En
Lyrics – Ml
Music & Crew