Memories

Memories

Movie

Memories

Director/Written by

Jithu Josesh

Studio

August Cinema

Music by

Sejo John

Starring

Prithviraj, Meghna Raj, Mia, Nedumudi Venu, Vijaya Raghavan

ജിത്തു ജോസഫിന്റെ സംവിധായക മികവിലുണ്ടായ ഏറ്റവും മികച്ച ഒരു ചിത്രമാണു മെമ്മറീസ്. മുംബൈ പോലീസ് എന്ന സൂപ്പര്‍ ഹിറ്റ് സസ്പന്‍സ് ത്രില്ലറിനു ശേഷം പ്രിഥ്വിരാജിന്റെ മറ്റൊരു  ക്രൈം ത്രില്ലറാണിത്.

കഥ, തിരക്കഥ, ഛായഗ്രഹണം, സംവിധാനം, പശ്ചാത്തല സംഗീതം, അഭിനയം എല്ലാം ഗംഭീരം എന്നേ പറയാനാകൂ. സുരേഷ് ഗോപിക്കു ശേഷം പോലീസ് എന്നാല്‍ പ്രിഥ്വിരാജ് എന്ന പേരു മാത്രമേ മലയാള സിനിമയ്ക്കു എടുത്തു പറയാനാകൂ, അത്രയ്ക്കു മനോഹരമക്കിയിരിക്കുന്നു പ്രിഥ്വി. മറ്റു താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കുന്നു.

ഭീകരരുടെ ആക്രമണത്തില്‍ തന്റെ ഭാര്യയേയും മകളേയും നഷ്ടപ്പെട്ടപ്പോള്‍ മാനസ്സികമായി തകര്‍ന്ന സാം അലക്സ്‌ (പ്രിഥ്വിരാജ്) ഒരു മുഴു കുടിയനാവുന്നു. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സീരിയല്‍ കില്ലറെ കണ്ടു പിടിക്കാനുള്ള ദൌത്യം വീണ്ടും  സാമിനെ മേലുദ്യോഗസ്ഥന്‍ ഏല്‍പ്പിക്കുന്നു. എന്നാല്‍ സദാ സമയവും കുടിച്ചു നടക്കുന്ന സാം കേസ് അന്വേഷണം നിരാകരിക്കുന്നു. പക്ഷെ സ്വന്തം അമ്മയുടെ അഭ്യര്‍ദ്ധന മാനിച്ച്‌ സാം കേസ്‌ ഏറ്റെടുക്കുന്നു. പിന്നീട്‌ കേസന്വേഷണവുമയി ബന്ധപ്പെട്ടുള്ള രംഗങ്ങള്‍ ചിത്രത്തെ മികച്ച ഒരു സസ്പന്‍സ് ത്രില്ലറാക്കിമാറ്റുന്നു.

പ്രിഥ്വിരാജിനൊപ്പം മേഘ്ന രാജ്, സുരേഷ് ക്രിഷ്ണ, മധുപാല്‍, ശ്രീജിത്ത് രവി, വി. കെ. ബൈജു, ശ്രീകുമാര്‍, രാഹുല്‍ മാധവ്‌, ബാലാജി, ജിജോയ്‌, വനിത, പ്രവീണ, സീമാ ജി നായര്‍, എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌ സെജൊ ജോണാന്‌. അനന്താവിഷന്റെ ബാനറില്‍ പി. കെ. മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ, സംവിധാനം നിര്‍വഹിച്ച ജിത്തു ജോസഫ് തീര്‍ച്ചയായും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. എഡിറ്റിംഗും ഗ്രാഫിക്സും  ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
Final Rating