Money Rathnam Movie Review

Money Rathnam Movie Review

ദൃശ്യ ഭംഗി കൊണ്ടും ചിത്രീകരണം കൊണ്ടും പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ്‌ സന്തോഷ് നായര്‍ സംവിധാനം ചെയ്ത മണി രത്നം. സെഞ്ചുറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണിത്.

ഒരു കോടി രൂപയുള്ള ബാഗുമായി നീല്‍ (ഫഹദ് ഫാസില്‍) കഥ പറയുന്നിടത്തു നിന്നുമാണ്‌ സിനിമ ആരംഭിക്കുന്നത്. വലിയ ഒരു കാര്‍ ഷോ റൂമില്‍ സേല്‍സ് മാനേജറാണ്‌ നീല്‍. നീലിന്റെ കാമുകിയാണ്‌ പിയ (നിവേദ തോമസ്). കുട്ടികളുടെ ചികിത്സക്കായുള്ള ഒരു പരിപാടിയുടെ സംഘാടകയാണ്‌ പിയ. ഷോ റൂമിലെ പുതിയ കാറിന്റെ ഉല്‍ഘാടനവും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന നീലിന്‌ ബസ് കിട്ടാതാവുന്നു. അടുത്ത ബസ് വരുന്നതിനിടയില്‍ ബാറില്‍ പോകുന്ന നീല്‍ അബദ്ധത്തില്‍ ഒരു ഗുണ്ടയുടെ അനിയന്റെ മദ്യകുപ്പി പൊട്ടിക്കുന്നു. ചെറിയ തല്ലില്‍ നിന്നും നീല്‍ ഓടി രക്ഷപ്പെടുന്നെങ്കിലും ഗുണ്ടകള്‍ പിന്നാലെ അവനെ തേടിയിറങ്ങുന്നു..
ഇതിനിടയില്‍ ഐസക് ഡാനിയല്‍ (രഞി പണിക്കര്‍) ഒരു കോടിയുടെ രത്നം വാങ്ങുവാനായി മറവിരോഗമുള്ള ജോലിക്കരനൊപ്പം കാറില്‍ യാത്ര തിരിക്കുന്നു. ഗുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആ പണം നീലിന്റെ കൈയ്യിലെത്തുന്നു. പിന്നെ പല സ്ഥലങ്ങളിലും നീല്‍ എത്തിപ്പെടുന്നു. ഇതിനിടയില്‍ തന്റെ ബാഗിലുള്ളത് പണമാണെന്ന് അവന്‍ മനസിലാകുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ്‌ ചിത്രത്തിന്റെ കഥ. കുറച്ചു തമാശകളും ഫഹദ് ഫാസിലിന്റെ മനോഹരമായ സംഘട്ടനവും മാത്രമേ എടുത്ത് പറയാനുള്ളു. നായികയായ നിവേദ തോമസിന്‌ ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനും ഉണ്ടായില്ല. ചിത്രത്തിലെ ഗാനങ്ങളും നിലവാരം പുലര്‍ത്തിയില്ല.
0
Dislikes


Review – Ml
Cast & Crew