Neelakasham Pachakadal Chuvanna Bhoomi

Neelakasham Pachakadal Chuvanna Bhoomi

Movie

Neelakasham Pachakadal Chuvanna Bhoomi

Directed/Produced by

Sameer Thahir

Written by

Hashir Muhammad

Music by

Rex Vijayan

Studio

Happyhours Entertainment, E4 Entertainment

Starring

Dulquer Salmaan, Dhritiman Chatterjee, Sunny Wayne and Surja Bala

സമീര്‍ താഹിര്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച "നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി" മലയാള സിനിമാ ചരിത്രത്തിലെ ആദ്യ പാന്‍ ഇന്‍ഡ്യന്‍ സിനിമയെന്ന്‌ വിശേഷിപ്പിക്കാം. ഈ ചിത്രം ഒരു തികഞ്ഞ റോഡ്‌ മൂവി കൂടിയാണ്‌. മലയാളസിനിമയ്ക്ക് പ്രതീക്ഷയുണര്‍ത്തുന്ന ഒരു തിരക്കഥാകൃത്തിനെക്കൂടി സമ്മാനിക്കുന്നു ഈ ചിത്രം.

വിവിധ സംസ്ഥാനങ്ങളിലെ കഷ്ടപ്പാടുകളും ഭീകരതയേയും ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിനിമ ഒരു റോഡുമൂവി തരത്തിലായതുകൊണ്ട് സംഘര്‍ഷങ്ങളിലും ദുരിതങ്ങളിലും ആഴ്ന്നിറങ്ങാതെ കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ശൈലിയാണ്‌ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക്‌ കാണാനാവുന്നത്‌.എങ്കിലും മണിപ്പൂര്‍ ആസാം തുടങ്ങിയ സ്ഥലങ്ങളിലെ സംഘര്‍ഷങ്ങളും നക്സല്‍ പ്രവര്‍ത്തനങ്ങളുമൊക്കെ കഥാഗതിയില്‍ കടന്നു വരുന്നുണ്ട്.

മലയാളിയും നാഗാലാന്റുകാരിയും തമ്മിലുള്ള സ്നേഹത്തിന്റെയും കഥകൂടിയാവുന്നു ഈ ചിത്രം. കാസി എന്ന ദുല്‍ക്കര്‍ സല്‍മാന്‍ നാഗാലാന്റില്‍ നിന്നും കേരളത്തില്‍ പഠിക്കാനെത്തുന്ന അസിയും തമ്മില്‍ പ്രണയത്തിലാവുന്നു. കാസിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു അസി നാട്ടിലേക്കു തിരിച്ചു പോവുകയും അതിനു ശേഷം അവളെ കണ്ടു പിടിക്കാന്‍ കാസിയും കൂട്ടുകാരന്‍ സുനിയും (സണ്ണി വെയ്‌ന്‍) നടത്തുന്ന യാത്രയാണ്‌ സിനിമയുടെ ഇതിവൃത്തം. നായികയായി മണിപ്പൂരിയിലെ സുര്‍ജാ ബാലയാണ്‌ ദുല്‍ഖറിന്‌ കൂട്ടായെത്തുന്നത്‌. ബംഗാളിലെ പ്രശസ്‌ത നടന്‍ ദ്യുതിമാന്‍ ഛാറ്റര്‍ജിയും ഈ ചിത്രത്തില്‍ വേഷമിടുന്നു. കാസിയുടെ ബാപ്പയായി ആമ്മേന്‍ എന്ന ചിത്രത്തില്‍ വികാരിയച്ചന്റെ വേഷത്തില്‍ എത്തിയ ജോയ്‌ മാത്യുവാണ്‌ അഭിനയിച്ചിരിക്കുന്നത്‌.

മതം രാഷ്ട്രീയം തുടങ്ങിയ സമകാലീന പ്രശ്നങ്ങളും പ്രണയവും യാത്രയുടെ ആകാംഷയുമെല്ലാം ചിത്രത്തിന്‌ പുതുമ നല്‍കുന്നു. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും മറ്റു താരങ്ങളും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു. സാവധാനത്തിലുള്ള കഥാരീതിയാണ്‌ ഈ ചിത്രത്തിലുള്ളതെങ്കിലും മറ്റെല്ലാ ന്യൂജനറേഷന്‍ ചിത്രങ്ങളിലേയും പോലെ ബീപ്‌ ശബ്‌ദവും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഇല്ല എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. ഛായാഗ്രഹണം വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ചാപ്പാക്കുരിശില്‍ നിന്നും ഈ സിനിമയിലേയ്ക്ക്‌ എത്തുമ്പോള്‍ സമീര്‍ താഹിര്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു സംവിധായകനായി മാറിയിരിക്കുന്നു. ചിത്രത്തിലെ കാസ്റ്റിങ്ങും മികച്ചതാകുന്നു.
Final Rating