Nilavum mayunnu

Song : Nilavum mayunnu
Movie : Ennum Eppozhum
Year : 2015
Singer(s) : Hariharan
Music : Vidyasagar
Lyricist(s) : Rafeeq Ahamed
Starring : Mohanlal, Manju Warrier

നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോല്‍ നീയേകയായ് (2)
തിരിഞ്ഞൊന്നു നോക്കി.. കുയില്‍ യാത്രയായി
തിരിഞ്ഞൊന്നു നോക്കി.. കുയില്‍ യാത്രയായി
ചിരാതായ് പൊലിഞ്ഞല്ലോ നീ
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോല്‍ നീയേകയായ്

നിശാനദിയില്‍.. വിഷാദികളായ്
ഒഴുകിയകലേ ഈ വിനാഴികകള്‍
നിശ്ശൂന്യതയില്‍ ഒരോര്‍മ്മയുമായ്
ഒടുവിലിവിടേ നീ ശിലാലിപിയായ്
ചിതാധൂളിയായ് നിന്‍ കിനാവിന്നു പാറി
ചിതാധൂളിയായ് നിന്‍ കിനാവിന്നു പാറി
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോല്‍ നീയേകയായ്

വിമൂകതയില്‍ കരാംഗുലിയാല്‍
കരളിലരുളൂ.. സ്വരാഞ്ജലികള്‍
സദാ മിഴികള്‍.. ഒരേ വഴിയില്‍
തിരിയുഴിയുമീ വിദൂരതയില്‍
ചിദാകാശമേ നീ തരൂ സൂര്യനാളം
ചിദാകാശമേ.. നീ തരൂ സൂര്യനാളം
നിലാവും മായുന്നു രാവേറെയായ്
ഒരേകാന്തതാരം പോല്‍ നീയേകയായ്

Song : Nilavum mayunnu
Movie : Ennum Eppozhum
Year : 2015
Singer(s) : Hariharan
Music : Vidyasagar
Lyricist(s) : Rafeeq Ahamed
Starring : Mohanlal, Manju Warrier

Nilaavum maayunnu raavereyay
Orekantha taaram pol ne ekayaayi(2)
Thirinjonnu noki.. kuyil yaatrayaayi
Thirinjonnu noki.. kuyil yaatrayaayi
Chiraatahy polinjallo ne ho..
Nilavum mayunnu raavereyay
Orekantha taaram pol ne ekayaayi

Nishanaadiyil.. vishadhikalay
Ozhukiyakale e vinaazhikakal
Nishyoonyathil orormayumay
Oduvilivide ne shila lipiyaay
Chidhaa dhooliyay nin kanavinnu paari
Chidhaa dhooliyay nin kanavinnu paari
Nilavum mayunnu raavereyay
Orekantha tharam pol ne ekayaayi

Vimookathayil karaamguliyal
Karalilarulu ..swaranjalikal
Sada mizhikal.. ore vazhiyil
Thiriyuzhiyumee vidhooratayil
Chidaakaashame ne tharu sooryanalam
Chidaakaashame.. ne tharu sooryanalam
Nilavum mayunnu raavereyay
Orekantha tharam pol ne ekayaayi

Lyrics – Ml
Lyrics – En