Thalavettam Kaanumbol

Movie

1983

Music by

Gopi Sundar

Lyrics by

Santhosh Varma

Singer(s)

Nivas, Gopi Sundar

Release

2014

Song

Thalavettam Kaanumbol

തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിന്‍
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തക തിത്തകമേളം…
മഴ തുള്ളി പെയ്യട്ടെ…വെയിലാളിക്കത്തട്ടെ…
രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ…
കര ചുറ്റും പൂങ്കാറ്റേ…കരയേഴും കേള്‍ക്കട്ടെ
അതിനൊപ്പം കൂടാന്‍ മാളോരെല്ലാം പോന്നാട്ടെ…
കണ്ണു ചിമ്മും മുന്‍പേ നേരം പോണേ…
കാത്തുനില്‍ക്കാതെങ്ങോ കാലം പോണേ…(2)
വിടരുതെടാ…മുറുകെ പിടിയെടാ…
സമയമതിനെടാ…തകാം തക തിന്താതേയ്..(തലവെട്ടം….)

വഴിയില്‍ ഒരു കളമൊഴിതന്‍ വളകിലുക്കം..
മനസ്സില്‍ ഒരു ചെറുകിളി തന്‍ ചിറകിളക്കം
ഏതേതോ കണ്ണും കണ്ണും എങ്ങോ തമ്മില്‍ കോര്‍ക്കുന്നേ…
ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മില്‍ ചൊല്ലുന്നേ…
ഞാനൊന്നും കണ്ടിട്ടില്ലെന്റൂഞ്ഞാലാടും തത്തമ്മേ
എന്തേലും കണ്ടിട്ടുണ്ടേല്‍ എങ്ങും പോയി പാടല്ലേ…

ഇത്രയേറെ ഭംഗി തുടിക്കും നാടൊന്നുണ്ടോ തത്തേ
ചുറ്റിനടന്നിട്ടക്കരെയെങ്ങാന്‍ കണ്ടിട്ടുണ്ടോ…
ഞങ്ങടെ പോലെ കൂട്ടുപിടിക്കാന്‍ വേറെയാളെ തത്തേ
ഇത്രനാളും തേടിനടന്നിട്ടൊത്തിട്ടുണ്ടോ…(തലവെട്ടം….)