Vidhuramee Yathra

വിധുരമീ യാത്ര….നീളുമീ യാത്ര
വിധുരമീയാത്ര….നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
രാവോ…പകലോ…വെയിലോ…നിഴലോ..
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍ …കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍

മായുന്നു താരം…അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ…
ഈ രാവിനെ പുല്‍കുമോ….

വിധുരമീ യാത്ര….നീളുമീ യാത്ര
വിധുരമീയാത്ര….നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്

Vidhuramee yathraaa…… neelumee yathraaa….
anayatha neerum novumaayi..
aviramametho… thedalayi
raavo… pakalo…
veyilo.. nizhalo…
ee mookhayaanam theerumo
doorangal veendum neelumo

allaa… kareem…yaadal jaleel…

kanakshathangal keerum padhangal
bharangal perum deshadanangal
anayunnu veendum vadhayanangal

allaa… kareem…
yaa rasool… ya alla…

mayunnu thaaram akalunnu theeram
neerunnu vanil sahyana megham
etho nilavin neelum karangal
eeravine pulkumo…(Vidhuramee yathraaa)



Lyrics – Ml
Lyrics – En
Music & Crew