Vikramadithyan Movie Review

Vikramadithyan Movie Review

യുവ താരനിരയെ അണിനിരത്തി ലാല്‍ ജോസ്‌ അണിയിച്ചൊരുക്കിയ ചിത്രമാണ്‌ വിക്രമാദിത്യന്‍. വളരെയേരെ പിഴവുകളുണ്ടെങ്കിലും ബുദ്ധിപരമായി അധികമൊന്നും ചിന്തിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്.

പോലീസായിരുന്ന വാസുദേവ ഷേണായിയും (അനൂപ് മേനോന്‍) ലക്ഷ്മിയും (ലെന) സ്നേഹത്തിലായിരുന്നു. വാസുദേവന്റെ അമ്മ സമ്മതിക്കാത്തതുകൊണ്ട്‌ ഇവരുടെ വിവാഹം  വൈകുന്നു. ഇതിനിടയില്‍ കള്ളന്‍ കുഞ്ഞുണ്ണി ലക്ഷ്മിയെ വിവാഹം ചെയ്യുകയും താമസിയാതെ വാസുദേവന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്യുന്നു. 

വാസുദേവന്റെ മകനായി വിക്രമും (ഉണ്ണി മുകുന്ദന്‍) ലക്ഷ്മിയുടെ മകനായി ആദിത്യനും (ദുല്‍ക്കര്‍ സല്‍മാന്‍) ജനിക്കുന്നു. ചെറുപ്പത്തിലേ ഇവര്‍ ശത്രുക്കളാണ്, ഇവര്‍ക്കിടയില്‍ രണ്ടുപേരുടെയും ചങ്ങാതിയായി, ഇവരെ ഒന്നിപ്പിക്കാന്‍ ദീപികയും (നമിത പ്രമോദ്) ഉണ്ടായിരുന്നു. ഇരുവരും വളര്‍ന്നു വലുതായപ്പോള്‍ പോലീസാകാന്‍ മത്സരിക്കുന്നു.

വിക്രമിന്‌ എസ്. ഐ സെലക്ഷന്‍ കിട്ടി, പക്ഷെ ചില അവിചാരിത സംഭവങ്ങള്‍കൊണ്ട് ആദിത്യന്‍ നാടുവിടുന്നു. ഇത്രയും ഭാഗം ഫ്ലാഷ്ബാക്ക് ആയാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദിത്യന്‍ തിരിച്ചു വരുകയും അതിനു ശേഷം നടക്കുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരിക്കല്‍ പരാജയപ്പെട്ടാലും പ്രയത്നിച്ചാല്‍ അതിനേക്കാല്‍ മികച്ച നേട്ടം കൈവരിക്കാന്‍ സധിക്കും എന്ന സന്ദേശം തിരക്കഥയിലൂടെ ഇക്ബാല്‍ കുറ്റിപ്പുറം നല്‍കുന്നു. ഇടയ്ക്കിടക്ക് ബിജിബാലിന്റെ പാട്ടുകള്‍ ഉണ്ടെങ്കിലും, ചിത്രത്തിന്‌ പ്രത്യേകിച്ച്‌ ഗുണമൊന്നും നല്‍കുന്നില്ല. പക്ഷെ പശ്ചാത്തല സംഗീതവും എഡിറ്റിംഗും മനോഹരമാണ്‌. ജോമോന്‍ ടി ജോണിന്റെ ഛായഗ്രഹണവും മികച്ചതാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ തെറ്റില്ലെങ്കിലും ഒരുപാട് തെറ്റുകള്‍ ലാല്‍ ജോസ് ശ്രദ്ധിക്കാതെപോയി.


Review – Ml
Cast & Crew