Aliveni Churulveniyake
Kadhaveedu
M Jayachandran
ONV Kurup
Madhu Balakrishnan, Mridula Warrier
2013
Aliveni Churulveniyake
ഭൂമാതിന്‍ വേളിക്കോ…
പൂവായ പൂവെല്ലാം
തിരുമണിത്താലിയായ്
കുറുമണിത്താലിയായ്…
അളിവേണി ചുരുള്‍ വേണിയാകെ
മണമോലും മലര്‍മാല ചൂടി
കസവാര്‍ന്ന കതിരാട മീതേ…
കളകാഞ്ചി മണികാഞ്ചി ചാര്‍ത്തി…
കതിര്‍മണ്ഡപത്തിന്നു മേലേ…
കനകത്തിടമ്പെന്ന പോലേ…
കമനീ വരു നീ…ശുഭ നീ…
വലതു പദമളിവേണി…..
അളിവേണി ചുരുള്‍ വേണിയാകെ
മണമോലും മലര്‍മാല ചൂടി….
സിന്ദൂര സീമന്തരേഖയ്ക്കു താഴെ
ശ്രീതിലക താരകമുദിച്ചൂ…
ആലോല നീലാര്‍ദ്ര നേത്രോല്പലങ്ങള്‍
ചാരുതര ലജ്ജയിലലിഞ്ഞു….
ഒരു നാളില്‍ ഈ കാല്‍നഖേന്ദു മുനയാല്‍
അറിയാതൊരാളിന്റെ പേരെഴുതി നീ…
ഇതാ കാത്തിരിക്കുന്നു നിന്നെ….
മനം പോലെ മംഗല്യമെന്നായ്
മരാളനമനളിവേണി ചുരുള്‍ വേണി
അളിവേണി ചുരുല്‍ വേണിയാകെ
മണമോലും മലര്‍മാല ചൂടി….
ഈ പാരിജാതങ്ങള്‍ പൂത്തൂ നമുക്കായ്
കാറ്റിലനുരാഗ മദഗന്ധം…
ഈ രാത്രി നമ്മള്‍ക്കു് നമ്മള്‍ക്കു മാത്രം
തീര്‍ക്കുമൊരു സ്വപ്ന മലര്‍മഞ്ചം…
കിളിവാതിലില്‍ പിന്നിലേതു കിളിയോ
തളരാതെ പാടുന്നതഷ്ടപദിയോ….
ഇതാ രാധ തേടുന്ന കണ്ണന്‍
ലതാകുഞ്ജമാകെ തളിര്‍ക്കുന്ന യാമമിതില്‍
അളിവേണി ചുരുള്‍ വേണിയാകെ
മണമോലും മലര്‍മാല ചൂടി
കസവാര്‍ന്ന കതിരാട മീതേ…
കളകാഞ്ചി മണികാഞ്ചി ചാര്‍ത്തി…
കതിര്‍മണ്ഡപത്തിന്നു മേലേ…
കനകത്തിടമ്പെന്ന പോലേ…
കമനീ വരു നീ…ശുഭ നീ…
വലതു പദമളിവേണി ചുരുള്‍ വേണിയാകെ
മണമോലും മലര്‍മാല ചൂടി….