Bangalore Days Preview

Bangalore Days Preview

Mollywood’s all youngsters joins together in Anjali Menon’s new movie “Bangalore Days”. Director Anwar Rasheed is producing this movie. Bangalore is the prime location of the movie. The story is about the three cousins who migrated to Bangalore for various reasons. The three get together at a point in time.
Sameer Tahir is the cinematographer of the movie. Bangalore days will be on theatres by this Vishu. Let us wait for another super hit from the same team :)

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഇഷ തല്‍വാര്‍, നിത്യമേനോന്‍, പാര്‍വതി മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ്‌ ബാംഗ്ളൂര്‍ ഡേയ്‌സ്‌. 

പഴയ ഒരു തറവാട്ടിലെ സഹോദരി സഹോദരങ്ങളുടെ മക്കളായാണ്‌ ദുല്‍ഖരും നിവിനും നസ്റിയയും ചിത്രത്തില്‍ വേഷമിടുന്നത്‌. ഇവര്‍ക്ക്‌ ബാംഗ്ളൂരില്‍ ജോലി കിട്ടുകയും അവിടെയെത്തിയതിനു ശേഷമുണ്ടാകുന്ന പുതിയ കൂട്ടുകെട്ടാണ്‌ ഫഹദും നിത്യയും ഇവരുടെ സൌഹൃദവും അതെ ചുറ്റിപ്പറ്റിയുള്ള തമാശകളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

അഞ്ജലി മേനോനാണ്‌ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. മഞ്ജാടിക്കുരു, കേരള കഫെ, ഉസ്താദ്‌ ഹോട്ടല്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ അഞ്ജലിയുടെ മുതല്‍കൂട്ടാണ്‌.

ബാംങ്ളൂര്‍, ചെന്നൈ, ഹൈദരാബാദ്‌, പോണ്ടിച്ചേരി, എന്നിവടങ്ങളിലായാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സംവിധായകനായ സമീര്‍ താഹിര്‍ ആണ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഗോപി സുന്ദറാണ്‌ സംഗീതം.


Review - En
Review - Ml
Cast & Crew