Malarvaka kombath

Song : Malarvaka kombath
Movie : Ennum Eppozhum
Year : 2015
Singer(s) : P. Jayachandran, Rajalakshmi
Music : Vidyasagar
Lyricist(s) : Rafeeq Ahamed
Starring : Starring : Mohanlal, Manju Warrier

ആ ..ആ ..ഉം
മലര്‍വാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലിന്‍ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ
പുണരുമ്പോള്‍ പിടയാതെ ചിറകാലേ കുടയാതെ
ഇടനെഞ്ചിന്‍ മഞ്ചത്തില്‍ ചാഞ്ചാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ.. പകല്‍ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ
മലര്‍വാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലിന്‍ തുഞ്ചത്ത് ചാഞ്ചാട് കിളിയേ കിളിയേ

തെളിമാനത്തോപ്പില്‍ നിന്നൊരാ
അനുരാഗത്തിങ്കളൊന്നിതാ…
കരിനീലക്കണ്ണിനുള്ളിലേ ദീപമാലയായ് (2)
കിനാവിലീ ജനാലയില്‍ വരൂ വരൂ.. വിലോലയായ്
വിമൂകമെന്റെ വീണയില്‍ വരൂ വരൂ.. സുരാഗമായ്
അകതാരില്‍ കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ
മലര്‍വാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലിന്‍ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ

കുടമേന്തും ഞാറ്റുവേലപോല്‍
കുളിര്‍തൂകും നിന്‍ തലോടലിന്‍
തിന പൂക്കും പാടമാകവേ കാത്തുനില്‍ക്കവേ
വിഭാതമീ ഹിമാംബുവിന്‍ വരൂ വരൂ പ്രസാദമായ്
ഒരായിരം ചിരാതുകള്‍ ഇതായിതാ സുഹാസമായ്
കരളാകും കിളിയേ കിളിയേ ചാഞ്ചാട്‌ കിളിയേ കിളിയേ

മലര്‍വാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്
മഴവില്ലില്‍ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ.. പകല്‍ പോയി നീ വാ വാ
അനുരാഗക്കിളിയേ കിളിയേ ചാഞ്ചാടു കിളിയേ കിളിയേ

Lyrics – Ml