Marakkanullathu Marannu

Movie

Kadhaveedu

Music Director

M Jayachandran

Lyrics Writer

ONV Kurup

Singer(s)

KS Chithra

Release

2013

Song

Marakkanullathu Marannu

ഉഹും.. ഉം….
മറക്കാനുള്ളത് മറന്നുതന്നെയാകണം
മറക്കാനുള്ളത് മറന്നുതന്നെയാകണം
പറയാനുള്ളത് പറഞ്ഞു തന്നെയാകണം
മനസ്സേ .. മനസ്സേ…
മറക്കാനുള്ളത് മറന്നുതന്നെയാകണം

മുകിലില്‍ നിറഞ്ഞത് പെയ്തു തോര്‍ന്നു പോകവേ
മണലില്‍ പതിഞ്ഞത് തിരയില്‍ മാഞ്ഞുപോകവേ
വിറയാര്‍ന്ന വാക്കുകള്‍ വഴിമറന്ന് നില്‍ക്കവേ
ഇനി അന്യരാണു നാം എന്നറിഞ്ഞു നീങ്ങവേ
പിരിയാതെ നിന്നൊരീ നിഴലടര്‍ന്നു വീഴവെ
തളരും മനസ്സേ ..
മറക്കാനുള്ളത് മറന്നുതന്നെയാകണം

പാടാതെ പോയത് നിനവില്‍ നീറ്റലാകവെ
തെളിയാതെ പോയത് നിറവില്‍ നാളമാകവേ
മഴവില്‍ കിനാവുകള്‍ നിറങ്ങള്‍ വാര്‍ന്നു മങ്ങവേ
നനവാര്‍ന്നൊരോര്‍മ്മതന്‍ മൊഴികള്‍ തേങ്ങലാകവേ
കേള്‍ക്കാതെ കേട്ടൊരു കവിത നെഞ്ചിലൂറവെ
അറിയൂ മനസ്സേ ..
മറക്കാനുള്ളത് മറന്നുതന്നെയാകണം
പറയാനുള്ളത് പറഞ്ഞു തന്നെയാകണം
മനസ്സേ ..മനസ്സേ ..