Matterum Mazhavilkodiye

മാറ്റേറും മഴവില്‍ക്കൊടിയേ…
ചേലിന്‍ മാനം പൊഴിയും കനിയേ
മാറ്റേറും മഴവില്‍ക്കൊടിയേ…
എന്നും എന്നുള്ളില്‍ നീയേ…

ഡാഫോഡില്‍ പൂവേ…
വെണ്ണക്കല്ലില്‍ ശില്പംപോലെ തീര്‍ത്തൊരോമല്‍ കവിതേ…
ഡാഫോഡില്‍ പൂവേ…
വെള്ളിത്തിങ്കള്‍ താഴെ മണ്ണില്‍ വന്നുദിച്ചൊരഴകേ

കണ്ണിമകള്‍ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
മെയ്യുരുമ്മും നേരമുള്ളില്‍ മിന്നലായ് നീ മാറിയില്‌ലേ…
മാറ്റേറും മഴവില്‍ക്കൊടിയേ…
ചേലിന്‍ മാനം പൊഴിയും കനിയേ
മാറ്റേറും മഴവില്‍ക്കൊടിയേ…
എന്നും എന്നുള്ളില്‍ നീയേ… (ഡാഫോഡില്‍ പൂവേ… )

പലകുറിയെന്‍ മിഴികളിതാ….
മെഴുതിരിതന്‍ നാളങ്ങള്‍പോല്‍ തേടുന്നു നിന്നെ
വേനലിനുപോലും കുളിര്‍ വെയിലിനും നറുനിലാവിന്‍ മണം
ചൂളമിടും ലൈലാക്കിനു മറുപടി ചിരിയുടെ ഈ മനമേറും-
മലകളിഗാനമൊഴുകിടുമീ വഴിയിലിനി നാമൊന്നായ്… (ഡാഫോഡില്‍ പൂവേ…)

ഒരു കനവിന്‍ ഒലീവിലയാല്‍….
ഇരുമിഴിനീര്‍ പുല്‍കുന്നു രാവാകുന്നു മെല്ലെ…
വാര്‍മുടിയിലോടും വിരള്‍ പുണരുവാന്‍ പിടയുമൊന്നെന്‍ കരള്‍
ഹൊഹോ…നിന്‍ നിഴലുപോലെന്നുടെ ഹൃദയവും വെറുതെയാളും
കടലേതുമൊഴികളിലോതുമഴകിതളേ പ്രണയമിതു നിന്‍ കാതില്‍… (ഡാഫോഡില്‍ പൂവേ… )

കണ്ണിമകള്‍ ചിമ്മിടാതെ നിന്നെ നോക്കി നിന്നതല്ലേ
മെയ്യുരുമ്മും നേരമുള്ളില്‍ മിന്നലായ് നീ മാറിയില്ലേ…
മാറ്റേറും മഴവില്‍ക്കൊടിയേ…ഡാഫോഡില്‍ പൂവേ…
ചേലിന്‍ മാനം പൊഴിയും കനിയേ…ഡാഫോഡില്‍ പൂവേ…
മാറ്റേറും മഴവില്‍ക്കൊടിയേ…പൂവേ പൂവേ ഹേയ്
ഡാഫോഡില്‍ പൂവേ…


Lyrics
Music & Crew