Veendum Thalirpodinjuvo

Movie

Balyakalasakhi

Music by

Shahabas Aman

Lyrics by

Sreekumaran Thampi

Singer(s)

Vijay Yesudas, KS Chithra

Release

Song

Veendum Thalirpodinjuvo

ആ..ആ….ആ….ആ….
വീണ്ടും തളിര്‍ പൊടിഞ്ഞുവോ ഋതുഭേദം പുല്‍കിടാതെ
വരളും ഹൃദയശാഖിയില്‍…വരളും ഹൃദയശാഖിയില്‍…
വീണ്ടും മൂളിയെന്നോ…ഇരുളില്‍ തകര്‍ന്നടിയും
നിനവിന്‍ പുല്ലാങ്കുഴല്‍
നിനവിന്‍ പുല്ലാങ്കുഴല്‍…വീണ്ടും…

ഒരു പുതു കുളിരീ തെന്നലിനും
നവ നവ ചലനം സിരകളിലും…
ഒരു പുതു കുളിരീ തെന്നലിനും
നവ ചലനം സിരകളിലും..(2)
അരികില്‍ നിന്നുടെ വിണ്‍ഗന്ധം
മണലില്‍ കൊഴിഞ്ഞ പദചിത്രം…(2)
നിജമാണോ…ഭ്രമമാണോ…(2)
പകല്‍ നാം കണ്ട കിനാവാണോ…
വരളും ഹൃദയശാഖിയില്‍..
നിനവിന്‍ പുല്ലാങ്കുഴല്‍
വീണ്ടും തളിര്‍ പൊടിഞ്ഞുവോ…

വേറൊരു നീല നിറം വാനില്‍
വെണ്മുകിലാ വെണ്‍ ചാമരമായ്
ശലഭച്ചിറകിനു പുതുവര്‍ണ്ണം
മലരിളകുന്നതിലൊരു മാറ്റം..(2)
കഥയാണോ…കടമാണോ..(2)
വ്യഥയില്‍ പൂത്ത സുഖമാണോ…
വരളും ഹൃദയശാഖിയില്‍..
നിനവിന്‍ പുല്ലാങ്കുഴല്‍
വീണ്ടും തളിര്‍ പൊടിഞ്ഞുവോ…